ADVERTISEMENT

അബുദാബി ∙ ഈ മാസം 30ന് വിമിക്കാനിരിക്കുന്ന ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരിക്ക് യുഎഇയുടെ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് സെക്കൻഡ് പുരസ്കാരം.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച പുരസ്കാരം വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ സ്ഥാനപതിക്ക് സമർപ്പിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു മാനിച്ചാണ് പുരസ്കാരം.

ഇന്ത്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിൽ തുറന്ന മനസ്സോടെ സഹകരിച്ച യുഎഇ ഭരണാധികാരികൾക്കും സർക്കാരിനും നവ്ദീപ് സിങ് സൂരി കൃതജ്ഞത രേഖപ്പെടുത്തി. ഇന്ത്യൻ എംബസിക്കും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനും യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനും വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com