ADVERTISEMENT

അബുദാബി ∙ ഒക്ടോബർ 15ന് അബുദാബിയിൽ ടോൾ നിലവിൽ വരാനിക്കെ പണമടയ്ക്കാതെ ടോൾ ഗേറ്റ് കടക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കില്ലെന്നു ഗതാഗത വകുപ്പ് അറിയിച്ചു. റോഡ് ടോൾ നിരക്കും നിയമലംഘനത്തിനുള്ള പിഴയും അടച്ചാൽ മാത്രമേ വാഹന റജിസ്ട്രേഷൻ പുതുക്കാൻ സാധിക്കൂ. എല്ലാ വർഷവും വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കേണ്ടതുണ്ട്. അക്കൗണ്ടിൽ മതിയായ പണമില്ലാതെ ടോൾ ഗേറ്റ് കടന്നാലാണു റജിസ്ട്രേഷൻ സമയത്തു പിടികൂടുക.

നിയമം ലംഘിച്ച് ഓരോ തവണ ടോൾ ഗേറ്റ് കടക്കുമ്പോഴും വാഹന റജിസ്ട്രേഷൻ ഫയലിൽ രേഖപ്പെടുത്തുമെന്നും അതുകൊണ്ടുതന്നെ പിഴ അടയ്ക്കാതെ വാഹന റജിസ്ട്രേഷൻ പൂർത്തിയാക്കാനാവില്ലെന്നും ഉപരിതല ഗതാഗത വിഭാഗം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹിം സർഹാൻ അൽ ഹമൂദി പറഞ്ഞു. അൽമഖ്ത, മുസഫ, ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ പാലങ്ങളിൽ സ്ഥാപിച്ച ടോൾ ഗേറ്റ് വഴി ഒക്ടോബർ 15 മുതൽ അബുദാബി നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കാണ് ചുങ്കം ഈടാക്കുക. അതിനാൽ 15ന് മുൻപ് റജിസ്ട്രേഷൻ പൂർത്തിയാക്കണം. നിലവിൽ അബുദാബി റജിസ്ട്രേഷൻ വാഹനങ്ങൾക്കു ടോൾ ഗേറ്റിലൂടെ കടന്നുപോകുന്നതിനുള്ള റജിസ്റ്റർ സൗജന്യമായി ചെയ്യാം.

ഇതര എമിറേറ്റ് വാഹനങ്ങൾക്ക് 100 ദിർഹം ഈടാക്കുമെങ്കിലും 50 ദിർഹം അക്കൌണ്ടിൽ വരവു വയ്ക്കും. ഒക്ടോബർ 15ന് ശേഷം റജിസ്റ്റർ ചെയ്യുന്ന അബുദാബി റജിസ്റ്റേർഡ് വാഹനങ്ങൾക്ക് 100 ദിർഹം ഫീസുണ്ട്. ടോൾ ഗേറ്റ് അക്കൗണ്ട് തയാറാക്കാൻ ഗതാഗത വകുപ്പിൻറെയോ (ഡിഒടി) സംയോജിത ഗതാഗത കേന്ദ്രത്തിന്റെയോ (ഐടിസി) സർക്കാർ സ്മാർട് സേവന കേന്ദ്രമായ ടാമിന്റെയോ വെബ്സൈറ്റ് ഉപയോഗിക്കാം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മുതൽ 9 വരെയും വൈകിട്ട് 5 മുതൽ 7 വരെയും ടോൾ ഗേറ്റ് കടന്നാൽ 4 ദിർഹമും മറ്റു സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും 2 ദിർഹമുമാണ് ഈടാക്കുക. ദിവസം ഈടാക്കുന്ന പരമാവധി തുക 16 ദിർഹം മാത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com