ADVERTISEMENT

ദോഹ ∙ ഒക്‌ടോബറിൽ ദോഹയിൽ ആരംഭിക്കുന്ന അസോസിയേഷൻ ഓഫ് നാഷനൽ ഒളിംപിക് കമ്മിറ്റീസ് (അനോക്) പ്രഥമ ലോക ബീച്ച് ഗെയിംസിന്റെ ഔദ്യോഗിക ചിഹ്നം പ്രകാശനം ചെയ്തു.

രസകരമായ ഡോൾഫിയാണ് ഔദ്യോഗിക കായിക ചിഹ്‌നം. ഒക്‌ടോബർ 12ന് ആരംഭിക്കുന്ന മത്സരങ്ങളിൽ അത്‌ലറ്റുകൾക്കും കാണികൾക്കും ആവേശം പകരാൻ ഡോൾഫിയുണ്ടാകും. 97 രാജ്യങ്ങളിൽ നിന്നായി 1,200 താരങ്ങളാണു മത്സരത്തിൽ പങ്കെടുക്കുന്നത്. 14 ഇനങ്ങളിലാണ് മത്സരം.

17,18 തീയതികളിലായി അനോകിന്റെ ജനറൽ അസംബ്ലിയും അനോക് അവാർഡ് ദാനവും നടക്കും. ഇതാദ്യമായാണ് അനോക് ജനറൽ അസംബ്ലിക്ക് ഖത്തർ വേദിയാകുന്നത്. ഒക്‌ടോബർ 16ന് മേള സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com