ADVERTISEMENT

അബുദാബി ∙ നാട്ടിലെ ഉത്സവത്തിന്റെ പ്രതീതിയുണർത്തി അബുദാബി മലയാളി സമാജത്തിൽ ഓണാഘോഷം. ചെണ്ടമേളം, തെയ്യം, തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്രയും വിവിധ കലാപരിപാടികളും നടന്നു. നൊസ്റ്റാൾജിയ പ്രസിഡന്റ് മോഹനൻ രചനയും സംവിധാനവും നിർവഹിച്ച ലഘു നാടകം അരങ്ങേറി.

പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് സലീം ചിറക്കൽ, ട്രഷറർ അബ്ദുൽഖാദർ തിരുവത്ര, ആർട്സ് സെക്രട്ടറി രഖിൻ സോമൻ തുടങ്ങിയവർ നേതൃത്വം നൽകി. പൂക്കള മത്സരത്തിലെ ജേതാക്കൾക്കും പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്കും സമ്മാനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com