ADVERTISEMENT

ദോഹ ∙ മധ്യപൂർവ ദേശത്തെ പ്രചോദന വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഖത്തർ മ്യൂസിയം അധ്യക്ഷ ഷെയ്ഖ അൽ മയാസ്സാ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി ഇടം നേടി. ഇന്റർനാഷനൽ ആർട് മാഗസിനായ അപ്പോളോയുടെ 40 പേരുടെ പട്ടികയിലാണ് ഷെയ്ഖ അൽ മയാസ്സാ ഇടം നേടിയത്.

ഖത്തർ മ്യൂസിയത്തെ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക കരകൗശല വിദ്യകളെയും കലാകാരന്മാരെയും പരിപോഷിപ്പിക്കുന്നതിലും രാജ്യാന്തര കലകളെയും കലാകാരന്മാരെയും ഖത്തറിലേക്ക് ആകർഷിക്കുന്നതിലും ഷെയ്ഖ അൽ മയാസ്സാ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്നു വിലയിരുത്തി.

പ്രകൃതി ദുരന്തങ്ങൾക്ക് ഇരകളായ യുവജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്ന റീച്ച് ഔട്ട് ടു ഏഷ്യയുടെയും പ്രാദേശിക, അറബ് സിനിമകളെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ കൂടിയാണു ഷെയ്ഖ അൽ മയാസ്സാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com