ADVERTISEMENT

അബുദാബി ∙ പാലത്തിൽനിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ പിന്തിരിപ്പിച്ച് ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന കനേഡിയൻ വനിതയെ അബുദാബി പൊലീസ് ആദരിച്ചു. പാലത്തിന്റെ കൈവരിയിൽ പിടിച്ചുകയറുന്ന യുവതിയെ കണ്ട കനേഡിയൻ വനിത ഇടപെടുകയായിരുന്നു.

ജീവിതം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ച യുവതിയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയും പാലത്തിന്റെ കൈവരിയിൽനിന്ന് താഴെ ഇറക്കുകയും ചെയ്ത കനേഡിയൻ വനിത വിവരം രഹസ്യമായി പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ പൊലീസെത്തി യുവതിയെ ഏറ്റെടുത്തു സുരക്ഷിതയിടത്തേക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com