ADVERTISEMENT

അജ്മാന്‍∙ ക്രോം വെല്‍ യുകെ ഇന്റർനാഷനൽ കോളജും ബുക്ക്ഹോളിക്കും സംയുക്തമായി പുസ്തകമേള നടത്തി. ക്യാംപസിൽ നടന്ന രണ്ടു ദിവസം നീണ്ടുനിന്ന പുസ്തക മേള പുസ്തകപ്രേമികളുടെ സംഗമ വേദിയായി.

 

വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം നൂറുകണക്കിനു പേർ സന്ദർശിച്ചു. വൈജ്ഞാനിക ഗ്രന്ഥങ്ങളടക്കം പുതിയതും പഴയതുമായ ഗ്രന്ഥങ്ങളുടെ വന്‍ ശേഖരം മേളയിലുണ്ടായിരുന്നു.

സന്ദർശകരുടെ അഭിരുചിക്കനസൃതമായുള്ള ഗ്രന്ഥങ്ങൾ ലഭ്യമാക്കുന്നതിന് നടത്തിയ ശ്രമങ്ങളാണ് മേള വിജയകരമാക്കിയതെന്ന് അലി കമ്രാൻ പറഞ്ഞു. രഞ്ജിത്ത്, അഖ്‌സ, മുഹമ്മദ്‌ ജോയ്നൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com