ADVERTISEMENT

അബുദാബി ∙ സർക്കാർ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച കേസിൽ യൂറോപ്യൻ വംശജനു വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചു. 10 ലക്ഷം ദിർഹം പിഴയും 3 വർഷം തടവുമാണു ശിക്ഷ. ശിക്ഷയ്ക്കുശേഷം നാടുകടത്തും. സർക്കാർ ഉദ്യോഗസ്ഥനായ ഇദ്ദേഹം നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് രഹസ്യവിവരം ചോർത്തുകയായിരുന്നു. ചോർത്തിയ വിവരങ്ങൾ ഇ-മെയിൽ മുഖേന മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

ഓൺലൈൻ നിയമം ലംഘിച്ചതിനും രഹസ്യരേഖകൾ ചോർത്തിയതിനും പ്രാഥമിക കോടതി 10 വർഷത്തെ തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരെ അപ്പീൽ നൽകിയ പ്രതിയുടെ തടവുശിക്ഷ 3 വർഷമാക്കി അപ്പീൽ കോടതി കുറച്ചെങ്കിലും പ്രതി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അപ്പീൽ കോടതി വിധി ശരിവയ്ക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com