ADVERTISEMENT

ദിബ്ബ ∙ കൈരളി കൾചറൽ അസോസിയേഷൻ, ലുലു ഹൈപ്പർ മാർക്കറ്റ് എന്നിവ സംയുക്താഭിമുഖ്യത്തിൽ ഒാണമാഘോഷിച്ചു. പൂക്കള മത്സരവും കലാ പരിപാടികളും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പൂക്കള മത്സരത്തിൽ ദിബ്ബ സ്റ്റാർസ് ഒന്നാം സ്ഥാനവും ഗോൾഡൻ സ്‌മൈൽ രണ്ടാം സ്ഥാനവും    അൽഖദീം ദിബ്ബ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും മൊമന്റോയും വിതരണം ചെയ്തു. ദിബ്ബയിലെ 10 ടീമുകൾ പങ്കെടുത്തു.

കലാപരിപാടികളിൽ കൈരളി വനിതാ വിഭാഗവും കുട്ടികളും അവതരിപ്പിച്ച തിരുവാതിര, ഒപ്പന, ഡാൻസുകൾ, ഫാഷൻ ഷോ, നൃത്താവിഷ്‌ക്കാരം, കൈരളി കൽബ കലാകാരന്മാർ അവതരിപ്പിച്ച ഗുജറാത്തി ഡാൻസ്, ഗാനമേള എന്നിവയുണ്ടായിരുന്നു. ഷെഫിൻ  അധ്യക്ഷത വഹിച്ചു. ലുലു ജനറൽ മാനേജർ രതീഷ്, ലോക കേരള സഭാംഗവും കൈരളി സെൻട്രൽ കമ്മിറ്റി അംഗവുമായ സൈമൺ സാമുവൽ, വൈസ് പ്രസിഡന്‍റ് ശിവശങ്കരൻ, യൂണിറ്റ് സെക്രട്ടറി രാജേഷ് വരയിൽ, ജോയിന്റ് സെക്രട്ടറി തബ്രീസ് എന്നിവർ പ്രസംഗിച്ചു.

കൺവീനർമാരായ അബ്ദുല്ല, അൻവർഷാ എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ദിബ്ബ യൂണിറ്റ് സമാഹരിച്ച തുക ലോക കേരളാ സഭാ അംഗം സൈമൺ സാമുവലിന് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com