ADVERTISEMENT

അബുദാബി ∙ ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് ‌ബുർജീൽ ആശുപത്രി അത്യാഹിത-പ്രഥമ ശുശ്രൂഷ കേന്ദ്രം സ്ഥാപിക്കും. ഇതിനായുള്ള കരാറിൽ വിപിഎസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലും അബുദാബി ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സായിദ് അൽ ഇബ്രാഹിമും ഒപ്പുവച്ചു. 

ജുഡീഷ്യൽ ആസ്ഥാനത്തെ ജീവനക്കാർക്കും സന്ദർശകർക്കും അവശ്യ ഘട്ടങ്ങളിൽ സേവനം ഉറപ്പാക്കുന്നതിനാണ് ആരോഗ്യ കേന്ദ്രം. അബുദാബിയിലെ സർക്കാർ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തണമെന്ന് ഉപ പ്രധാനമന്ത്രിയും ജുഡീഷ്യൽ വകുപ്പ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളെന്ന് ബുർജീൽ അധികൃതർ പറഞ്ഞു. ജുഡീഷ്യൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് എളുപ്പത്തിൽ മികച്ച ചികിത്സ ലഭ്യമാക്കാൻ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്ന് അണ്ടർ സെക്രട്ടറി യൂസഫ് സായിദ് അൽ എബ്രായി പറഞ്ഞു. 

ജുഡീഷ്യൽ വകുപ്പ് ആസ്ഥാനത്ത് സേവനം ലഭ്യമാക്കാൻ കഴിയുന്നതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്ന് വിപിഎസ് ഹെൽത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിലൂടെ ജുഡീഷ്യൽ ആസ്ഥാനത്തെ ജീവനക്കാർക്കും സന്ദർശകർക്കും വിവിധ മെഡിക്കൽ- ഫാർമസി സൗകര്യങ്ങൾ ലഭ്യമാക്കും. യുഎഇയിലെ ജനങ്ങൾക്ക് ലോകോത്തര ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന നേതൃത്വത്തിന്റെ കാഴ്ചപ്പാട് ഉൾക്കൊണ്ടാണ് വിപിഎസ് ഹെൽത്ത് കെയറിന്റെ പ്രവർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com