ADVERTISEMENT

അബുദാബി ∙ ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) ഓണാഘോഷം സംഘടിപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സ്മിത പന്ഥ് എന്നിവർ മുഖ്യാതിഥികളായി. ഐഎസ്‌സി പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി കെ.സത്യബാബു, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ വല്യത്താൻ തുടങ്ങിയവർ നേതൃത്വം നൽകി. ആഘോഷത്തിന്റെ ഭാഗമായി 15, 16, 17 വിവിധ മത്സരങ്ങൾ അരങ്ങേറും. 19ന് രാത്രി 8ന് കലാസാംസ്കാരിക പരിപാടികളും 27 രാത്രി 8ന് തിരുവാതിര മത്സരവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com