ADVERTISEMENT

കുവൈത്ത് സിറ്റി ∙ എൻ‌ജിനീയർമാരുടെയും നഴ്സുമാരുടെയും ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നം ഇന്ന് കുവൈത്ത് ഭരണാധികാരികളുമായി ചർച്ച ചെയ്യുമെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഗാർഹിക തൊഴിലാളികൾ വഞ്ചിക്കപ്പെടുന്നത് ഇന്ത്യയിൽ നിന്നുള്ള ഏജന്റുമാർ വഴിയാണ്. അത് തടയുന്നതിന് എമിഗ്രേഷൻ നിയമത്തിൽ മാറ്റം വരുത്തും. പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിലുണ്ട്. അഡ്മിഷൻ കാര്യത്തിൽ ആവശ്യമായ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കെ.ജീവസാഗർ പ്രസംഗിച്ചു. വിദേശമന്ത്രാലയത്തിലെ ഗൾഫ് വിഭാഗം മേധാവി ഡോ.നാഗേന്ദ്ര പ്രസാദും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com