ADVERTISEMENT

ദോഹ ∙ ഒക്‌ടോബറിൽ ദോഹയിൽ ആരംഭിക്കുന്ന അനോക് ലോക ബീച്ച് ഗെയിംസിൽ 11 വയസുകാരിയായ സ്‌കേറ്റ്‌ബോർഡിങ് താരം സ്‌കൈ ബ്രൗണും മത്സരത്തിന്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷനൽ സ്‌കേറ്റ് ബോർഡർ കൂടിയാണ് ഈ ജാപ്പനീസ് പെൺകുട്ടി.

ലോക ബീച്ച് ഗെയിംസിൽ മത്സരിക്കാൻ ക്ഷണം ലഭിച്ചതിന്റെ സന്തോഷം ബ്രൗൺ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.  ഒട്ടേറെ രാജ്യാന്തര മത്സരങ്ങളിലെ ജേതാവായ സ്‌കൈ ബ്രൗൺ ലോക  റാങ്കിങ്ങിൽ 182-ാം സ്ഥാനത്താണ്. ഇക്കഴിഞ്ഞ വേൾഡ് സ്‌കേറ്റ് സാവോ പോളോ പാർക്ക് ലോക ചാംപ്യൻഷിപ് വനിതാ ഫൈനൽസിൽ മൂന്നാം സ്ഥാനത്താണിവൾ. ഏഴാം വയസ്സിലാണ് ബ്രൗൺ സ്‌കേറ്റ് ബോർഡിങ് രംഗത്തേക്ക് വരുന്നത്.

വാൻസ് യുഎസ് ഓപ്പണിലാണ് ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയായി ലോകമറിഞ്ഞു തുടങ്ങിയത്. 2020 ടോക്കിയോ ഒളിംപിക്‌സിൽ യോഗ്യത നേടാനുള്ള ശ്രമത്തിലാണ് ബ്രൗൺ. ഇൻസ്റ്റഗ്രാമിൽ നാലര ലക്ഷം ഫോളോവേഴ്സുണ്ട്. ഒക്‌ടോബർ 12 മുതൽ 16 വരെയാണ് മത്സരം. 6 ദിവസത്തെ മത്സരത്തിന് 97 രാജ്യങ്ങളിൽ നിന്നുള്ള 1,200 പേരാണ് എത്തുന്നത്. 14 ഇനം മത്സരങ്ങൾ നടക്കും.  കത്താറ ബീച്ച്, ആസ്പയർ സോൺ, ദോഹ കോർണിഷ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com