ADVERTISEMENT

ദുബായ് ∙ ദ് ജനറൽ ‍ഡയറക്ടേഴ്സ് ഒാഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (എമിഗ്രേഷൻ) തങ്ങളുടെ ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഉപയോഗിക്കാവുന്ന സ്മാർട് ആപ്ലിക്കേഷൻ അൽ സാദ ഡിസ്കൗണ്ട് കാർഡ് ആരംഭിച്ചു. ആപ്പിൾ സ്റ്റോറിലും ആൻഡ്രോയിഡിലും ഇത് ലഭ്യമാണ്. ഇത്തരത്തിലുള്ള യുഎഇയിലെ ആദ്യ സ്മാർട് കാർഡാണിത്. 

al-mari-dubai

എമിഗ്രേഷനിലെ മലയാളികളുൾപ്പെടെ അയ്യായിരത്തിലേറെ ജീവനക്കാർ, അവരുടെ 40,000 ത്തിലേറെ കുടുംബാംഗങ്ങൾ എന്നിവർ ഇതിന്റെ ഗുണഭോക്താക്കളാകും. ഭർത്താവ് ജീവനക്കാരനാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യ, മാതാവ്, 18 വയസിന് മുകളിലുള്ള മക്കൾ എന്നിവർക്ക് കാർഡ് ഉപയോഗിക്കാം. 

al-saada-smart-app-card2

സാമ്പത്തിക ഇളവുകൾ, ഷോപ്പിങ്, മെഡിക്കൽ സെന്ററുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇൗ കാർഡ് ഉപയോഗിക്കാമെന്ന് ദുബായ് എമിഗ്രേഷൻ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. ദുബായ് എമിഗ്രേഷൻ ഹെഡ് ക്വാർടേഴ്സിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽ സാദ ഡിസ്കൗണ്ട് കാർഡ് ഉദ്ഘാടനം ചെയ്തു.  ദുബായ് എമിഗ്രേഷൻ ഹ്യുമൻ റിസോഴ്സസ് സെക്ടർ ആൻഡ് ഫിനാൻസ് അസി. ഡയറക്ടർ ജനറൽ ബ്രി.അവാദ് അൽ അവൈം പങ്കെടുത്തു. 

al-saada-smart-app-card1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com