ADVERTISEMENT

ദുബായ് ∙ സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ പറന്നതിനെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം അൽപസമയം അടച്ചിട്ടു. ഞായർ ഉച്ചയ്ക്ക് 12.36നും 12.51നും ഇടയ്ക്കാണ് വിമാനത്താവളത്തിനു സമീപം ഡ്രോൺ പറന്നത്. രണ്ടു എമിറേറ്റ്സ് വിമാനങ്ങൾ തിരിച്ചുവിട്ടു. സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്ന് ദുബായ് വിമാനത്താവള വക്താവ് പ്രതികരിച്ചു.

ഡൽഹിയിൽ നിന്നെത്തിയ ഇകെ 511 വിമാനം ഷാർജ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കും ബ്രിസ്ബേണിൽ നിന്നു സിംഗപ്പൂർ വഴിയെത്തിയ ഇകെ 433 വിമാനം ദുബായ് വേൾഡ് സെൻട്രലി (ഡിബ്ല്യുസി)ലേക്കുമാണ് തിരിച്ചുവിട്ടത്. വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചശേഷം ഈ വിമാനങ്ങൾ തിരികെയെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com