ADVERTISEMENT

മനാമ ∙ ഇന്ത്യൻ സ്‌കൂൾ കൊമേഴ്‌സ് ഫെസ്റ്റിവൽ ‘നിഷ്ക 2019’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ഇസ ടൗൺ ക്യാംപസിൽ നടന്ന ആഘോഷ പരിപാടികൾ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സീനിയർ സെക്ഷൻ ആനന്ദ് നായർ ആമുഖ പ്രഭാഷണം നടത്തി.

indian-school-commerce-festival3-JPG

  ആഘോഷ പരിപാടികളുടെ ഭാഗമായി ഡിസ്പ്ലേ ബോർഡ് മത്സരം നടത്തി. 11-ാം ക്ലാസിനു ‘മാലിന്യ സംസ്കരണവും സമൂഹവും: വെല്ലുവിളികളും സാധ്യതകളും’, 12-ാം ക്ലാസിനു ‘മാർക്കറ്റിംഗ് തന്ത്രങ്ങൾ’ എന്നീ വിഷയങ്ങളിലായിരുന്നു ഡിസ്പ്ലേ ബോർഡ് മത്സരം. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന ‘ഫാഷനിസ്റ്റ’ ശ്രദ്ധ പിടിച്ചുപറ്റി. പരമ്പരാഗതവും ആധുനികവുമായ വസ്ത്രങ്ങൾ ഉപയോഗിച്ച് നടന്ന പരിപാടി വിദ്യാർഥികളെ നൈതിക ഫാഷൻ ആശയങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റി.   

indian-school-commerce-festival4-JPG

പൊതുവിജ്ഞാനത്തെ അധികരിച്ച് ക്വിസ് മത്സരവും നടന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ഫിറ്റ് ഫുഡി’ സാലഡ് നിർമ്മാണ മത്സരം നടന്നു. ആരോഗ്യകരമായ ഭക്ഷണത്തിന്റെയും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെയും വിവിധ ഇനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ ഇത് വിദ്യാർഥികളെ സഹായിച്ചു. ലോഗോയും അടിക്കുറിപ്പ് നിർമ്മാണ മത്സരങ്ങളും സൃഷ്ടിപരമായ ചിന്ത, കലാപരമായ കഴിവുകൾ, എന്നിവ പരിപോഷിപ്പിക്കുന്നതായിരുന്നു. 

indian-school-commerce-festival5-JPG

സമാപനച്ചടങ്ങിൽ കൊമേഴ്‌സ് വകുപ്പ് തലവൻ ഡോ.എം. റഷീദ് സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി ശരത് മേനോൻ (വൈബിഎ കാനൂ) വിദ്യാർഥികളുമായി സംവദിച്ചു. ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അഡ്വ. ബിനു മണ്ണിൽ വർഗീസ്, വി. അജയ കൃഷ്ണൻ, എൻ.എസ്. പ്രേമലത, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ ദേവസി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, ജി. സതീഷ്, എസ്. വിനോദ് എന്നിവർ പങ്കെടുത്തു. ഹ്യുമാനിറ്റീസ് വകുപ്പ് മേധാവി ആൻലി ജോസഫ് നന്ദി പറഞ്ഞു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാന വിതരണത്തോടെ പരിപാടി  അവസാനിച്ചു.

indian-school-commerce-festival1

ക്ലാസ് റൂം പഠനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർഥികളുടെ സർഗ്ഗാത്മകതയുടെയും ബുദ്ധിയുടെയും സംയോജനമാണ് ഇന്ത്യൻ സ്‌കൂൾ വാണിജ്യ, മാനവിക വകുപ്പുകളുടെ വാർഷിക ഉത്സവമായ നിഷ്ക.  ഇന്ത്യൻ സ്കൂൾ 2003 മുതൽ നിഷ്ക കൊമേഴ്‌സ് ഫെസ്റ്റിവൽ നടത്തുന്നു. ഇതിന്റെ ഭാഗമായി വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com