ADVERTISEMENT

അബുദാബി ∙  അബുദാബി കേരള സോഷ്യൽ സെന്റർ (കെഎസ്സി) ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരത്തോടെ ആരംഭിച്ച ആഘോഷം ചക്കര പന്തൽ നാടകത്തോടെ അവസാനിച്ചു.

കുട്ടികളുടെ വിഭാഗം പൂക്കള മത്സരത്തിൽ അശ്വതി വിപിൻ, ഫൈസ, ശ്രീയ സതീഷ് എന്നിവരടങ്ങുന്ന ടീമിനാണ് ഒന്നാം സ്ഥാനം. ആൽഫി ടോമി, അമൃത മാധവ്, ആദി മാധവ് (രണ്ടാം സ്ഥാനം), ഗൗതം രാജേഷ്, മിഥുൻ സുരേഷ്, ഹൃദ്യ ബാലചന്ദ്രൻ (മൂന്നാം സ്ഥാനം നേടി). മുതിർന്നവരുടെ വിഭാഗത്തിൽ സന്ധ്യ, സൂര്യ, പ്രീത (അബുദാബി മലയാളി സമാജം) എന്നിവരടങ്ങിയ ടീമിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മനോരഞ്ജിനി, അനു വർഗീസ്, ഇവിനീ ജോസ്, (ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്) എന്നിവരടങ്ങുന്ന സംഘത്തിന് രണ്ടാം സ്ഥാനവും സുമ വിപിൻ, ശ്രീദേവി സതീഷ്, സംഗീത  രാജേഷ് (ശക്തി അബുദാബി), രഞ്ജിത, ചന്ദ്രിക, ദിവ്യ പ്രതുൽ സംഘത്തിന് മൂന്നാം സ്ഥാനവും നേടി. കെഎസ്.സി ലൈബ്രറിയുടെ 47ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യുഎഇ തല ഉപന്യാസ രചനാ മത്സര വിജയികൾക്കും  പൂക്കള മത്സര വിജയികൾക്കും കെഎസ് സി പ്രസിഡന്റ് എ.കെ ബീരാൻ കുട്ടി, അബുദാബി കമ്മ്യൂനിറ്റി പൊലീസ് ഫസ്റ്റ് ലഫ്റ്റനൻറ് ഫാദിൽ തമീമി എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മാവേലി എഴുന്നൊള്ളി. തിരുവാതിര, ഉറിയടി തുടങ്ങി നിരവധി കലാകായിക പരിപാടികളുമുണ്ടായിരുന്നു. വനിതാ വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ആക്ടിങ് ജനറൽ സെക്രട്ടറി നിർമ്മൽ തോമസ്, അബുദാബി കമ്മ്യൂണിറ്റി പൊലീസ് ഫസ്റ്റ് ലഫ്റ്റനന്റ് ഫാദിൽ തമീമി, സെന്റർ കലാവിഭാഗം സെക്രട്ടറി സിഎംപി ഹാരിസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com