ADVERTISEMENT

ദോഹ ∙ഖത്തർ സ്റ്റാർസ് ലീഗ് നാലാം റൗണ്ടിൽ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ അൽ സെയ്‌ലിയക്കും അൽ സദ്ദിനും വിജയം. അൽ സദ്ദ് സ്‌റ്റേഡിയത്തിൽ  നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിന്  അൽ സെയ്‌ലിയ, ഖത്തർ എസ്‌സിയെ പരാജയപ്പെടുത്തി. 89-ാം മിനിറ്റിലാണ് അൽ സെയ്‌ലിയയുടെ സെർജിൻ ബോദ്ജി ഗോൾ നേടിയത്.

ഇത്തവണത്തെ ലീഗ് മത്സരത്തിൽ നാലാം റൗണ്ട് പിന്നിടുമ്പോഴും ഖത്തർ എസ്‌സിക്ക് ഒരു അക്കൗണ്ട് പോലും തുറക്കാനായിട്ടില്ല. അൽ ദുഹെയ്ൽ, അൽ വക്ര, അൽ ഗരാഫ എന്നിവയുമായി നടന്ന മത്സരങ്ങളിലും ഗോൾ നേടാനായില്ല. അതേസമയം അൽ സെയ്‌ലിയക്ക് 4പോയിന്റ് നേടാനായി. അൽ ജനൗബിൽ നടന്ന മത്സരത്തിൽ അൽ സദ്ദ് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഉം സലാലിനെ പരാജയപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com