ADVERTISEMENT

ദുബായ് ∙ യുഎഇയിൽ സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധപുലർത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. സൗന്ദര്യ ലേപനങ്ങളും മറ്റും വാങ്ങുന്ന കാര്യത്തിൽ ആരും പിന്നോട്ടല്ല. ഇതിനായി ചെലവഴിക്കുന്ന തുകയിൽ 18% വർധന രേഖപ്പെടുത്തിയതായി സൗന്ദര്യ- ആരോഗ്യ സമ്മേളനത്തിൽ വിദഗ്ധർ വ്യക്തമാക്കി.

തലമുടിയുടെ കാര്യത്തിലാണു കൂടുതൽ പേർക്കും ശ്രദ്ധ. മുടി കറുപ്പിക്കാനുള്ള ഉൽപന്നങ്ങൾക്കാണ് ഏറ്റവുമധികം ആവശ്യക്കാരെന്നു സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഡോ.ഖാലിദ് ബിൻ സാലിം അൽ നുഐമി പറഞ്ഞു. 'കേശഭാരം' കൂട്ടാൻ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെയാണു മത്സരം. നരച്ച മുടി അത്യാധുനിക ഉപകരണം ഉപയോഗിച്ചു പിഴുതു കളഞ്ഞശേഷമുള്ള ചികിത്സ യുഎഇയിൽ ലഭ്യമാണ്.

വയർ കുറയ്ക്കാൻ ശസ്ത്രക്രിയ നടത്തുന്നവരും ഏറെ. 18 വയസ്സുകഴിഞ്ഞാൽ സൗന്ദര്യ കാര്യങ്ങളിൽ ശ്രദ്ധ കൂടുതലാണ്. 2026 ആകുമ്പോഴേക്കും ലോകത്തു സൗന്ദര്യസംരക്ഷണത്തിനു ചെലവഴിക്കുന്ന തുക 1600 കോടി ഡോളർ ആകുമെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com