ADVERTISEMENT

ജിദ്ദ/കരിപ്പൂർ ∙ ഉംറ തീർഥാടകരുടെ തിരക്കു പരിഗണിച്ച് സൗദി എയർലൈൻസ് നാളെയും 26നും അധിക സർവീസ് നടത്തുന്നു. ജിദ്ദയിലേക്കുള്ള വിമാനങ്ങളിൽ  ടിക്കറ്റ് കിട്ടാതെ തീർഥാടകർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണിത്. കോഴിക്കോട്ടുനിന്ന് ഗൾഫ് നാടുകളിലെ മറ്റു വിമാനത്താവളങ്ങളിൽ എത്തി അവിടെ മണിക്കൂറുകളോളം തങ്ങിയാണു പല തീർഥാടകരും ജിദ്ദയിൽ എത്തുന്നത്.

അധിക സർവീസുകൾ തീർഥാടകർക്ക് ആശ്വാസമാകും. നാളെയും 26നും പ്രാദേശിക സമയം രാവിലെ ഏഴരയ്ക്കു ജിദ്ദയിൽനിന്നു പുറപ്പെടുന്ന വിമാനം വൈകിട്ടു നാലിന് കോഴിക്കോട്ടെത്തും. അഞ്ചിന്  കോഴിക്കോട്ടുനിന്നു തിരിച്ച് രാത്രി ഒൻപതിനു ജിദ്ദയിൽ എത്തുംവിധമാണു സമയക്രമം.സൗദി സെക്ടറിലെ തിരക്കുകുറയ്ക്കാൻ സൗദി എയർലൈൻസ് അടുത്ത ശീതകാല സമയപ്പട്ടികയിൽ ഒരു സർവീസ് കൂടി ഉൾപ്പെടുത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com