ഏരീസ് ഗ്രൂപ്പിന് മിഡില്‍ ഈസ്റ്റിലെ മികച്ച കരാര്‍ കമ്പനിയ്ക്കുള്ള ബഹുമതി

award-for-aries-group
SHARE

അബുദാബി ∙ ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച കരാര്‍ കമ്പനിയ്ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം മലയാളി വ്യവസായി സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പിന് ലഭിച്ചു. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കമ്പനികള്‍ക്ക് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഡ്രില്ലിംഗ് കമ്പനിയായ അഡ്‌നോക് ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്.

അബുദാബിയില്‍ നടന്ന ചടങ്ങില്‍ അഡ്‌നോക് സിഇഒ അബ്ദാല സയ്യിദ് അല്‍ സുവൈദിയില്‍ നിന്ന് ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ് പുരസ്‌കാരം ഏറ്റുവാങ്ങി. മറൈന്‍, വിനോദം, മാധ്യമം, ആരോഗ്യം തുടങ്ങിയ മേഖലകളിലായി 16 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 50 കമ്പനികള്‍ ഉള്‍പ്പെടുന്ന വ്യവസായ ശൃംഖലയാണ് ഏരീസ് ഗ്രൂപ്പിന്റേത്. മറൈന്‍ രംഗത്തെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കുള്ള  ഗ്രീന്‍ മാരിടൈം കണ്‍സല്‍റ്റന്റ് പുരസ്‌കാരം ഉള്‍പ്പടെ നിരവധി അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഏരീസ് ഗ്രൂപ്പിനെ തേടിയെത്തിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA