sections
MORE

കെട്ടിട വാടകയും സ്കൂൾ ഫീസും സമ്മാനം; വിന്റര്‍ പ്രമോഷനുമായി അല്‍ മദീന

Al-Madina-Winter-Drive1
SHARE

ദുബായ് ∙ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന വിന്റര്‍ പ്രമോഷൻ വിന്റർ ഡ്രീംസുമായി റിട്ടെയില്‍ വിപണന രംഗത്തെ മുന്‍നിര ബ്രാന്‍ഡായ അല്‍ മദീന ഗ്രൂപ്പ്. ഉപഭോക്താക്കൾ ഓരോ 50 ദിര്‍ഹമിന്റെ ‌പര്‍ച്ചേസിനൊപ്പവും ലഭ്യമാകുന്ന ഓരോ റാഫിള്‍ കൂപ്പണുകളില്‍ നിന്ന് വിജയികളെ തിരഞ്ഞെടുത്താണ് സമ്മാനം നൽകുക. ഡിസംബര്‍ 31 വരെ നീളുന്ന പ്രമോഷന്‍ അല്‍ മദീന ഗ്രൂപ്പിന്റെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലാണ് നടക്കുന്നതെന്ന് ഗ്രൂപ്പ് ഒാപറേഷൻ മാനേജർ മുഹമ്മദ് അലി പറഞ്ഞു.

ആറ് ബിഎംഡബ്ല്യൂ എക്‌സ് ടു കാറുകള്‍, ഒരു കിലോ ഗ്രാം സ്വര്‍ണം, ഒരു വര്‍ഷത്തെ ഷോപ്പിങ് വൗച്ചര്‍, ഒരു വര്‍ഷത്തെ അപാര്‍ട്ട്‌മെന്റ് വാടക, ഒരു വര്‍ഷത്തെ സ്‌കൂള്‍ ഫീസ്, ടൂര്‍ പാക്കേജ് തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രമോഷന്‍ കാലയളവില്‍ ഓരോ 15 ദിവസം കൂടുമ്പോഴും വിജയികളെ തിരഞ്ഞെടുക്കുന്ന നറുക്കെടുപ്പ് അരങ്ങേറും. ക്ലിക്കോണ്‍, ടേസ്റ്റി ഫുഡ്, ജെ.പി.ഡി പെര്‍ഫ്യൂംസ്, കൊക്കോ കോള, അല്‍ റവാബി എന്നീ മുന്‍നിര ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് പ്രമോഷന്‍. എല്ലാ ഉല്‍പ്പന്നങ്ങൾക്കും ഓഫറുകളും ഈ കാലയളവില്‍ ലഭ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു.

Al-Madina-Winter-Drive

നിലവിലുളള അല്‍ മദീന ലോയല്‍റ്റി പ്രോഗ്രാമിനെ കൂടുതല്‍ നവീകരിച്ചുകൊണ്ട് മാഡ്ഡി റിവാര്‍ഡ്‌സ് എന്ന പേരില്‍ പുതിയ ലോയല്‍റ്റി പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. അല്‍ മദീനയുടെ വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്ക്ക് പോയിന്റുകള്‍ സ്വന്തമാക്കാനും വളരെ എളുപ്പത്തില്‍ അത് ഷോപ്പിങ്ങിനിടെ റെഡീം ചെയ്യാനും സാധിക്കും. ഗ്രുപ്പിന്റെ എല്ലാ ഷോപ്പിങ് റിവാര്‍ഡുകളും ഇനി മാഡ്ഡി റിവാര്‍ഡ്‌സിലൂടെ ലഭ്യമാകും. ഗ്രൂപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ ഉപഭോക്താക്കളിലേക്കെത്തും. ഇത് ലോഗിന്‍ ചെയ്ത് ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ലോയല്‍റ്റി കാര്‍ഡും സ്വന്തമാക്കാം. 

വലിയ വിപുലീകരണ പദ്ധതികളുമായി ഗ്രൂപ്പ്  മുന്നോട്ട് പോവുകയാണ്. നിലവില്‍ യുഎഇയില്‍ മാത്രം എട്ടു കമ്മ്യൂണിറ്റി ഷോപ്പിങ് മാളുകളുടെയും പത്തോളം ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വരുന്ന ഒരു വര്‍ഷത്തിനുളളില്‍ ഈ പദ്ധതികളെല്ലാം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും‌ം. കൂടുതല്‍ പുതിയ സംരംഭങ്ങളും ആകര്‍ഷകമായ ഓഫറുകളുമായി എന്നും ഉപഭോക്താക്കള്‍ക്കായി സ്ഥാപനം നിലകൊളളുമെന്നും അറിയിച്ചു. ഗ്രൂപ്പ് മാർക്കറ്റിങ് ആൻ‍ഡ് പ്രമോഷൻസ് ഡയറക്ടർ സി.എച്ച്. അയൂബ്, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മാനേജർ ടി.അരുൺ, ക്ലിക്കോൺ ഇലക്ട്രോണിക്സ് ജനറൽ മാനേജർ മെഹ്ബൂബ്, ജെപിഡി പെർഫ്യൂംസ് ഡിജിഎം ഷൈജൻ ജോർജ്, ടേസ്റ്റി ഫുഡ് ബിഡിഎം പ്രദീപ് പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA