ADVERTISEMENT

ദുബായ്∙ വിമാന യാത്രയ്ക്ക് ഇനി ബുക്ക് ചെയ്യുമ്പോൾ പാസ്പോർട്ടും തിരിച്ചറിയൽ കാർഡും വേണ്ട. ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറും വരെയുള്ള നടപടികൾ മുഖം മാത്രം കാണിച്ചു പൂർത്തികരിക്കാൻ കഴിയുന്ന സംവിധാനം നിലവിൽ വരുന്നു. ജിഡിആർഎഫ്എ ദുബായും (ദുബായ് എമിഗ്രേഷൻ) എമിറേറ്റ്‌സ് എയർലൈൻസും പരസ്പര സഹകരണത്തോടെ അടുത്തു തന്നെ ഈ നടപടി സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നടപ്പിലാകും. ദുബായിൽ നടക്കുന്ന 39 -ാം ജൈറ്റക്സ് ടെക്നോളജി വീക്കിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ കഴിയുന്ന സംവിധാനം അധിക്യതർ പരിചയപ്പെടുത്തുന്നത്.

ബോർഡിങ് പാസും ആവശ്യമില്ല

ബയോമെട്രിക് യാത്രാ നടപടി എന്നു പേരിട്ട ഈ സംവിധാനത്തിന് പാസ്പോർട്ട് മാത്രമല്ല ബോഡിങ് പാസ്സ് പോലും ആവിശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സേഫ്റ്റ്‌വെയർ അതാത് സമയത്തു വേണ്ടതു ചെയ്യും. ചുരുക്കി പറഞ്ഞാൽ പാസ്പ്പോർട്ടിന് പകരം യാത്രക്കാരന് മുഖം കാണിച്ചു വിമാനയാത്ര ചെയ്യുവാൻ കഴിയും എന്നർഥം.

ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തെ സമാന ഇരട്ടകളെ പോലും വേർതിരിച്ചറിയുവാൻ കഴിയുന്ന അത്യാധുനിക സേഫ്റ്റ്‌വെയറുകളിലൂടെയാണ് ഈ സംവിധാനം സാധ്യമാക്കുന്നത്.വിമാന ടിക്കറ്റ് ചെക്കിങ് പവലിയനിൽ മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലുള്ള മുഖവും യാത്രക്കാരന്റെ മുഖവും ഒന്നാണെന്ന് ഉറപ്പു വരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നും തുറക്കപ്പെടും.

facial--recognition2-gif

അവസാനം വിമാനത്തിൽ കയറാനുള്ള നടപടി ഓരോന്നും നിമിക്ഷനോരം കൊണ്ട് പൂർത്തിയാകും .എന്നാൽ ആദ്യത്തെ തവണ യാത്രക്കാരന്റെ പാസ്പോർട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യണ്ടതുണ്ട്. തുടർ യാത്രയ്ക്ക് റജിസ്‌ട്രേഷൻ ആവശ്യമില്ല. പാസ്പോർട്ട് ആവശ്യമില്ലെങ്കിലും തങ്ങളുടെ എല്ലാ യാത്രാരേഖകളും എപ്പോഴും യാത്രക്കാർ കയ്യിൽ കരുതണം.

ആദ്യം എമിറേറ്റ്സ് യാത്രക്കാർക്ക്

എമിറേറ്റ്‌സ് വിമാനത്തിലെ ബിസിനസ്, ഫാസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ബയോമെട്രിക് സഞ്ചാര പാതയിലൂടെ ഈ സംവിധാനം ആദ്യ ഘട്ടത്തിൽ അധിക്യതർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ഘട്ടത്തിലും മനുഷ്യ സഹായമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകൾ ഉപയോഗിച്ചുള്ള യാത്ര ചെയ്യാം. ഈ സംവിധാനത്തിലൂടെയുള്ള യാത്ര അനുഭവങ്ങളുടെ പ്ലാറ്റ്ഫോമാണ് സാങ്കേതിക വാരത്തിൽ ജിഡിആർഎഫ്എ ഒരുക്കിയിരിക്കുന്നത്. ഒപ്പം തന്നെ വകുപ്പിന്റെ വിവിധ പുതിയ സ്മാർട്ട് പ്രൊജക്റ്റുകളുടെ പ്രദർശനവും പവലിയനിലുണ്ട്. ദുബായ് ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ ഷെയ്ഖ് സഈദ് ഹാളിലെ (എസ് 1 -എ 1) എന്ന ഏരിയയിലാണ് ദുബായ് ജിഡിആർഎഫ്എ പവലിയൻ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com