ADVERTISEMENT

റിയാദ് ∙ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി അഷ്‌റഫിന്റെ കുടുംബത്തിന് ഐസോണിക് കമ്പനി ജീവനക്കാർ സമാഹരിച്ച തുക കൈമാറി. തുകയുടെ ചെക്ക് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന് ഐസോണിക് റീജനൽ മാനേജർ ഹൈദർ ആണ് കൈമാറിയത്. ദമാമിൽ നിന്നു യാമ്പുവിലേക്കു ചരക്കുമായി പോകവേ അഷ്‌റഫ് ഓടിച്ച വാഹനം മറ്റൊരു വാഹനത്തിന്റെ  പിന്നിൽ ഇടിച്ചായിരുന്നു അപകടം. നിർധന കുടുംബത്തിന്റെ  ഏക അത്താണിയായിരുന്ന അഷ്‌റഫിന്റെ  നിര്യാണം ഭാര്യ ജംഷീനയും മക്കളായ സുമയ്യ, ജുമാന, ആശിർ, അംന എന്നിവരടങ്ങുന്ന കുടുംബത്തെ അനാഥമാക്കിയിരുന്നു. ഇതേ തുടർന്നാണ് സഹായവാഗ്ദാനവുമായി ഇവർ രംഗത്തെത്തിയത്.

നൗഷാദ്  ആലുവ ഐസോണിക് ജീവനക്കാരായ സെരീജ്, സന്തോഷ്, അജ്മൽ, സജീസ്, ആസിഫ്, മുഹ്സിൻ, സദുവാ ഡ്രൈവേഴ്സ് കൂട്ടായ്മ സെക്രട്ടറി ഇല്യാസ്, ആബിദ്  പ്രമോദ്  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സദുവാ ഡ്രൈവേഴ്സ് കൂട്ടായ്മയും സഹായവാഗ്ദാനവുമായി രംഗത്തുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com