ADVERTISEMENT

ദുബായ് ∙ കള്ളന്മാരെ പിടികൂടാൻ സഹായിക്കുന്ന സോഫ്റ്റ് വെയറുമായി മലയാളി യുവാവ്. ബെംഗളൂരു ആസ്ഥാനമായി കഴിഞ്ഞ15 വര്‍ഷമായി പ്രവർത്തിക്കുന്ന കൺസെപ്റ്റ് ബൈറ്റ്സ് എന്ന സോഫ്റ്റ് വെയർ സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമായി എസ്.ആനന്ദാണ് സിസിടിവി സർവിലൻസിനെ സഹായിക്കുന്ന സ്മാർട് സര്‍വിലൻസ് സോഫ്റ്റ് വെയറുമായി കേരള ഐടി സ്റ്റാളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇൗ സോഫ്റ്റ് വെയർ പരിചയപ്പെടാൻ നിത്യേന ആയിരത്തോളം പേരെത്തുന്നുണ്ട്.

ഇന്ന് മൂന്ന് പ്രശ്നങ്ങളാണ് അഭിമുഖീകരിക്കുന്നത്. ഒരു പ്രശ്നം നടന്നുകഴിയുമ്പോഴാണ് സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്നും അതിൽ ഹാർഡ് ഡിസ്കില്ല എന്നും അറിയുന്നത്. രണ്ടാമത്തേത് കള്ളന്‍ കയറിക്കഴിഞ്ഞ് സർവൈലൻസ് സിസ്റ്റം റെക്കോർഡ് ചെയ്തതും കൊണ്ടു പോകുന്നു. മൂന്നാമത്തേത് പല ബാങ്കുകളും റിട്ടെയിൽ ചെയിനുകളും റിമോട്ടായി മോണിറ്റർ ചെയ്യാൻ ശ്രമിക്കുന്നു. ഇതു പലപ്പോഴും പ്രശ്നമുണ്ടാക്കുന്നതായി കാണാം. ഇൗ മൂന്നു പ്രശ്നങ്ങളും പരിഹരിക്കുന്ന സംവിധാനമാണ് തങ്ങളുടേതെന്ന് ആനന്ദ് പറഞ്ഞു. 

ഇതിനകം ഇൗ സോഫ്റ്റ് വെയർ ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ, സ്കൂളുകൾ, റിട്ടെയിൽ ചെയിനുകൾ എന്നിവയടക്കം ലോകവ്യാപകമായി 40,000 സിസിടിവി ക്യാമറകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കുറഞ്ഞത് അമ്പത് ക്യാമറകളുള്ള സ്ഥാപനങ്ങളിലാണ് സ്മാർട് സർവിലൻസ് കൂടുതലും ഉപയോഗപ്പെടുന്നത്. വീടുകളിലും ഉപയോഗിക്കാവുന്നതാണ്. മധ്യപൂർവ ദേശത്തേയ്ക്ക് കൂടി ഞങ്ങളിപ്പോൾ എത്തിയിരിക്കുന്നു. ആസ്ടെക് അൽ സാദ് ടെക്നോളജിയുമായി സഹകരിച്ചാണ് വിതരണം.

യുഎഇയിൽ ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിൽ ആസ്ടെക് പ്രവർത്തിക്കുന്നു. ഇവിടങ്ങളിലെ പൊലീസ് തുടങ്ങിയ സർക്കാർ വകുപ്പുകൾക്ക് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. വൈകാതെ യൂറോപ്പിലേയ്ക്കും സ്മാർട് സർവിലൻസ് എത്തിച്ചേരുമെന്നും അവിടെയും പാർട്ണർമാർ വഴിയായിരിക്കും വിതരണമെന്നും ആനന്ദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com