ADVERTISEMENT

ദുബായ് ∙ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഡിസ്ട്രിബ്യൂഷന്‍ കമ്പനികളിലൊന്നായ ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ്ങിന്‍റെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍ & ടൂള്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഹാര്‍ഡ്ര് വെയർ സ്റ്റേറ്റ്‌സ് ജബല്‍ അലി ഡിഐപി ഒന്നിൽ ഉദ്ഘാടനം ചെയ്തു. ലോകോത്തര ഹാര്‍ഡ് വെയര്‍ ബ്രാന്‍ഡുകളെല്ലാം ഒരു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നു എന്നതാണ് സവിശേഷത. യുഎഇ സ്‌പോര്‍ട്‌സ് ജനറല്‍ അതോറിറ്റി അംഗവും ഫുജൈറ ഫ്രി സോണ്‍ ഡയറക്ടര്‍ ജനറലും സിഇഒയുമായ ഷെരീഫ് അല്‍ അവാദി, ഗോള്‍ഡന്‍ ടൂള്‍സ് മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് നാമി, ചെയര്‍മാന്‍ മുഹമ്മദ് യൂസഫ് താഹര്‍ അല്‍ കാജാ എന്നിവര്‍ ചേർന്ന്  ഉദ്ഘാടനം നിർവഹിച്ചു. ദുബായിലെ തന്നെ ഏറ്റവും വലിയ ഹാര്‍ഡ് വെയര്‍– ടൂള്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണിത്.

ലോകത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെ ഹാന്‍ഡ്ടൂള്‍സ്, പവര്‍ ടൂള്‍സ് ,ബില്‍ഡിങ് മെറ്റീരിയലുകള്‍, കണ്‍സ്ട്രക്ഷന്‍ മെഷീനെറിസ്, ഗാരേജ് എക്വിപ്‌മെന്റ്‌സ്, കാര്‍ അക്സസ്സറിസ്,ഗാര്‍ഡനിങ് മെഷീനെറിസ് ആന്‍ഡ് ടൂള്‍സ്, ബാര്‍ബിക്യു ക്യാംപിങ് ഐറ്റംസ്, ഹോം അപ്ലൈൻസ് തുടങ്ങിയ ഉത്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരത്തോടുകൂടി ഏറ്റവും മിതമായ വിലയില്‍ ലഭ്യമാണെന്ന് മിഡില്‍ ഈസ്‌റ്റ്– ആഫ്രിക്കന്‍ റീടെയിൽ തലവൻ നിസാര്‍ മജീദ് പറഞ്ഞു. ഉദ്ഘാടനത്തിനോടനുബന്ധിച്ചു ഉത്പന്നങ്ങള്‍ക്ക് വമ്പന്‍ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

1982ല്‍ ഇറക്കുമതി, കയറ്റുമതി രംഗത്തേയ്ക്ക് ചുവടുവെച്ചുകൊണ്ടാണ് ഗോള്‍ഡന്‍ ടൂള്‍സ് ട്രേഡിങ് ബിസിനസ് രംഗത്ത് കടന്നുവരുന്നത്. 40 വര്‍ഷത്തോളം പാരമ്പര്യമുളള സ്ഥാപനം ഇന്ന് ഹാര്‍ഡ് വെയര്‍– ടൂള്‍സ് വിപണയിലെ ശക്തമായ സാന്നിധ്യമാണ്. പവര്‍ ടൂളുകള്‍, ഹാന്റ് ടൂള്‍സ്, ഗ്യാരേജ് എക്യുപ്‌മെന്റ്‌സ്, വെല്‍ഡിങ്ങ് മെഷീന്‍സ്, വുഡ് വര്‍ക്കിങ് എക്യുപ്‌മെന്റ്‌സ്, ഗാര്‍ഡന്‍ ടൂള്‍സ് ആന്റ് എക്യുപ്‌മെന്റ്‌സ്, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ്‌സ് എന്നീ കാറ്റഗറികളിലെ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ഹോള്‍സെയില്‍, റീട്ടെയില്‍ വിതരണക്കാരാണ് ഗോള്‍ഡന്‍ ടൂള്‍സ്. നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതിയും വിവിധ ഇടങ്ങളില്‍ നിന്നും ഹാര്‍ഡ് വെയര്‍ ഉല്‍പന്നങ്ങള്‍ ഇറക്കുമതിയും ചെയ്യുന്നു. ദുബായ് നാസര്‍ സ്‌ക്വയര്‍, ഷെയ്ഖ് സായിദ് റോഡ്, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍ എന്നിവിടങ്ങളിലായി മറ്റ് അഞ്ചു ഗോള്‍ഡന്‍ ടൂള്‍സ് ഷോറൂമുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com