ADVERTISEMENT

ദോഹ ∙ ഇന്ത്യൻ നാവിക സേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് മൈസൂർ ഇന്ന് ഹമദ് തുറമുഖത്ത് നങ്കൂരമിടും. ഇന്ത്യ-ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൽഹി ക്ലാസ് മിസൈൽ പ്രതിരോധ കപ്പലിന്റെ സന്ദർശനം.

ഓപ്പറേഷൻ സങ്കൽപ്പിന്റെ ഭാഗമായി ഗൾഫ് മേഖലയിലൂടെ കടന്നു പോകുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷിത ട്രാൻസിറ്റ് ഒരുക്കാൻ നിലവിൽ അറേബ്യൻ ഗൾഫ്, ഒമാൻ തീരം എന്നിവിടങ്ങളിലായാണു കപ്പലിന്റെ പ്രവർത്തനം. 40 നാവിക ഓഫിസർമാരും 300 ഓളം ജീവനക്കാരുമാണ് കപ്പലിലുള്ളത്. 

ക്യാപ്റ്റൻ പ്രകാശ് ഗോപാലന്റെ നേതൃത്വത്തിലാണ് കപ്പലിന്റെ പ്രവർത്തനം.  1999 ജൂൺ 2നാണ് മിസൈലുകളെ പ്രതിരോധിക്കാൻ കഴിയുന്ന ഐഎൻഎസ് മൈസൂർ യുദ്ധക്കപ്പൽ കമ്മിഷൻ ചെയ്തത്. ഇന്ത്യയിൽ ഡിസൈൻ ചെയ്ത് നിർമിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണിത്. 

വ്യോമ, കര, സമുദ്ര മേഖലയിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിനൊപ്പം വെള്ളത്തിനടിയിൽ നിന്നുള്ള ഭീഷണികളും വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com