ADVERTISEMENT

മസ്കത്ത് ∙ പ്രതീക്ഷ ഒമാന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. ഗോപിനാഥ് മുതുകാട് വെള്ളിയാഴ്ച മസ്കത്ത് അൽഫലാജ് ഹോട്ടൽ ഗ്രാൻഡ് ഹാളിൽ മാജിക് ഓഫ് മോട്ടിവേഷൻ എന്ന പേരിൽ മാജിക് ഷോയും മോട്ടിവേഷണൽ സ്‌പീച്ചും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തുടങ്ങുന്ന പരിപാടിയിയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ നടനും അവാർഡ് ജേതാവുമായ ജോജു ജോർജ്, മസ്‌കത്തിലെ കല–സാംസ്കാരിക–ജീവകാരുണ്യ മേഖലകളിലെ  മറ്റു പ്രമുഖരും പങ്കെടുക്കും.

കഴിഞ്ഞ എട്ടു വർഷമായി മാതൃകാപരവും സുസ്ഥിരവുമായ വിവിധ സാമൂഹ്യ–ജീവകാരുണ്യ പ്രവർത്തനിങ്ങളിൽ ഏർപ്പെട്ടു വിജയകരമായ പ്രവർത്തനം നടത്തി വരുന്ന പ്രതീക്ഷ ഒമാൻ ഈ വർഷം സമൂഹ നന്മയെ മുൻ നിർത്തി സംഘടിപ്പിക്കുന്ന പരിപാടിയാണ് ‘മാജിക് ഓഫ് മോട്ടിവേഷൻ’ എന്ന ഷോ. പുതു തലമുറയുടെ പ്രത്യേകിച്ചു ഹൈസ്‌കൂൾ തലം മുതലുള്ള കുട്ടികളുടെയും അവരുടെ മാതാപിതാക്കളും നേരിടുന്ന വിവിധ മാനസിക പ്രശ്നങ്ങൾ, അതിനുള്ള കാരണങ്ങൾ, ഇത്തരം പ്രശ്നങ്ങളിൽ നിന്നും എങ്ങനെ മോചിതരാവാൻ കഴിയും എന്നിങ്ങനെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഈ പരിപാടിയിൽ തിരഞ്ഞെടുത്ത ചുരുക്കം ചിലർക്ക് പ്രൊഫ. ഗോപിനാഥ് മുതുകാടുമായി സംവദിക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും.

പുതുതലമുറയിലെ കുട്ടികളും അവരുടെ മാതാപിതാക്കളും നിർബന്ധമായും പങ്കെടുക്കേണ്ട ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വെള്ളിയാഴ്ച കൃത്യം 5.30 നു പ്രവേശനം ആരംഭിക്കുന്ന പരിപാടിയിൽ എല്ലാവരും നേരത്തെ എത്തി തങ്ങളുടെ സീറ്റ് ഉറപ്പാക്കണമെന്ന് പ്രതീക്ഷ ഒമാൻ ഭാരവാഹികൾ അറിയിച്ചു. 

നാലുകെട്ട് ഹോട്ടലിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ പ്രൊഫ. ഗോപിനാഥ് മുതുകാട് ഈ പരിപാടിയുടെ ഉദ്ദേശ്യത്തെ കുറിച്ചും വെള്ളിയാഴ്ച നടത്തുവാൻ പോകുന്ന മോട്ടിവേഷണൽ സ്പീച് കം മജിഷോ - എം ക്യു ബിനെ പറ്റിയും വിശദമായി സംസാരിച്ചു. മാജിക്കിലൂടെ സംവദിച്ചുകൊണ്ടുള്ള ഒരു പ്രത്യേക പരിപാടിയാണ് ഇത് എന്ന് അദ്ദേഹം അറിയിച്ചു. പ്രതീക്ഷ ഒമാൻ ഭാരവാഹികളായ റെജി കെ. തോമസ്, പ്രസിഡന്റ്, ശശികുമാർ, സെക്രട്ടറി, ജയശങ്കർ, ട്രഷറർ, ഷിബു ഹമീദ്, പ്രോഗ്രാം കൺവീനർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com