ADVERTISEMENT

കുവൈത്ത് സിറ്റി ∙ ഭാരതീയ വിദ്യാഭവനിൽ   നവരാത്രി ആഘോഷങ്ങൾ സമാപിച്ചു. ആഘോഷ പരിപാടികൾ ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ.രാമചന്ദ്രൻ മേനോൻ ഉദ്ഘാടനം ചെയ്‌തു. സ്മാർട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ജാക്ക് ആൻഡ് ജിൽ പ്രിൻസിപ്പൽ രതി രവീന്ദ്രൻ, റിഥം സ്കേപ്പ് കോ-ഓർഡിനേറ്റർ സന്ധ്യ ബാബു എന്നിവർ സംബന്ധിച്ചു.

വിജയദശമിയോട് അനുബന്ധിച്ച് ഇന്നലെ വിദ്യാരംഭത്തിന് ഭവൻസ് പ്രിൻസിപ്പൽ ടി.പ്രേംകുമാർ, മഹേഷ് അയ്യർ എന്നിവർ നേതൃത്വം നൽകി. റിഥംസ്കേപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ചിലങ്കയണിയൽ ചടങ്ങും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com