ADVERTISEMENT

ലോകകപ്പിന് 10 ലക്ഷത്തിലധികം ഫുട്ബോൾ ആരാധകരെയാണു പ്രതീക്ഷിക്കുന്നതെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. ഉപരോധ രാജ്യങ്ങളിൽ നിന്നുള്ള കായികപ്രേമികളെയും ടൂർണമെന്റ് കാണാൻ സ്വാഗതം ചെയ്യുന്നതായി കുവൈത്തിൽ നടന്ന ആർട്‌സ്-മീഡിയ സയന്റിഫിക് ഫോറത്തിൽ പങ്കെടുത്ത് സുപ്രീം കമ്മിറ്റി സിഇഒ നാസർ അൽ ഖാദർ പറഞ്ഞു.

2022 ടൂർണമെന്റിന് വലിയ പിന്തുണയാണ് കുവൈത്ത് നൽകുന്നത്. സംഘാടനത്തിന്റെ പുരോഗതി യഥാസമയം കുവൈത്ത് ജനതയെ അറിയിക്കുന്നതിൽ സുപ്രീം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണ്. കുവൈത്തിൽ നിന്ന് വലിയ വിഭാഗം ജനത ടൂർണമെന്റിനായി ഖത്തറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 8 സ്റ്റേഡിയങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 20,000 ത്തിലധികം വൊളന്റിയർമാരും കാണികൾക്ക് മികച്ച സേവനങ്ങൾ നൽകാൻ ഉണ്ടാകും. 

നിശ്ചിത ഷെഡ്യൂളിൽ തന്നെ സ്റ്റേഡിയങ്ങൾ പൂർത്തിയാകും. ഡിസംബറിൽ ദേശീയ ദിനമായ 18ന് ലോകകപ്പിലെ 3-ാമത്തെ സ്റ്റേഡിയമായ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. ഫിഫയുടെ ക്ലബ് ലോകകപ്പിന്റെ സെമി, ഫൈനൽ മത്സരങ്ങളും ഉദ്ഘാടന ദിനത്തിൽ നടക്കും.

ഫോറത്തിന്റെ ഭാഗമായി കുവൈത്ത് യൂത്ത് അതോറിറ്റി സംഘടിപ്പിച്ച ലെഗസി പദ്ധതികളും അൽഖാദർ സന്ദർശിച്ചു. 

സുപ്രീം കമ്മിറ്റിയുടെ ഖത്തർ 2022 ലെഗസി പദ്ധതിയായ ജനറേഷൻ അമേസിങ്, ചാലഞ്ച് 22, ജോസൂർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയെക്കുറിച്ചും അൽ ഖാദർ ഫോറത്തിൽ വിശദീകരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com