ADVERTISEMENT

അബുദാബി ∙ സ്വകാര്യ സ്കൂളുകൾ യൂണിഫോമിന് അമിത വില ഈടാക്കുന്നതായി രക്ഷിതാക്കളുടെ പരാതി. ഒന്നിലധികം കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. യൂണിഫോം, പാഠപുസ്തകം, കന്റീനിലെ ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വില നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

സ്പോർട്സ് വേഷമടക്കമുള്ള യൂണിഫോമിനു 400 മുതൽ 500 ദിർഹം വരെ നൽകണം. കടകളിൽ ഇതിനു 150 ദിർഹത്തിൽ കൂടില്ലെന്നും പരാതിപ്പെടുന്നു.

 വസ്ത്രങ്ങൾ പുറമേ നിന്നു വാങ്ങാൻ സ്കൂൾ അധികൃതർ അനുവദിക്കുന്നില്ല. യൂണിഫോം വില നിരീക്ഷിക്കാൻ ഉന്നത സമിതി രൂപീകരിക്കണം. ഒന്നര ദിർഹത്തിന് ഗ്രോസറികളിൽ കിട്ടുന്ന ഒരു കുപ്പി ജ്യൂസിന് 5 ദിർഹമാണ് ചില സ്കൂൾ കന്റീനുകൾ ഈടാക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com