ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.

എൻ‌എസ്‌എസ് കുവൈത്ത്

kwt-vidyarambham-nss
എൻ‌എസ്‌എസ് കുവൈത്തിന്റെ വിദ്യാരംഭം ചടങ്ങിൽ നിന്ന്.

നായർ സർവീസ് സൊസൈറ്റി (എൻ‌എസ്‌എസ്) ഒരുക്കിയ പരിപാടി പ്രസിഡന്റ് പ്രസാദ് പത്മനാഭൻ ഉദ്ഘാടനം ചെയ്‌തു. പീഡിയാട്രിഷ്യൻ ഡോ.പി.എസ്.മേനോൻ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു.

kwt-vidyarambham-saradhi
സാരഥി കുവൈത്തിന്റെ വിദ്യാരംഭം ചടങ്ങിൽനിന്ന്

സാരഥി കുവൈത്ത്

സാരഥി കുവൈത്ത് വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ നടത്തി.ഗുരുദർശനവേദി ചീഫ് കോ-ഓർഡിനേറ്റർ റിനീഷ് ബാബു, മൊബീന സിജു, വിനീഷ് വിശ്വം, സുധീന സലിം, സജീവ് നാ‍രായണൻ, രതി ദിനേശ്, അജയകുമാർ, സിജിത രാജേഷ് എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ച് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com