ADVERTISEMENT

ദോഹ ∙ ബിസിനസ് ട്രാവലറിന്റെ മികച്ച വിമാന കമ്പനിയെന്ന പുരസ്‌കാരം ഖത്തർ എയർവേസിന്. മികച്ച  ലോങ്-ഹൗൾ വിമാനകമ്പനി, മികച്ച ബിസിനസ് ക്ലാസ്, മധ്യപൂർവ ദേശത്തെ മികച്ച വിമാന കമ്പനി എന്നീ പുരസ്‌കാരങ്ങളും ഖത്തർ എയർവേയ്‌സിനാണ്. ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

സ്‌കൈട്രാക്‌സിന്റെ ഈ വർഷത്തെ ലോക എയർലൈൻ പുരസ്‌കാരങ്ങളിൽ ലോകത്തിലെ മികച്ച വിമാനകമ്പനിയെന്ന പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനാണ്. നിലവിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 160 ലേറെ നഗരങ്ങളിലേക്കാണു ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com