ADVERTISEMENT

ദോഹ∙  2021 രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനത്തിന് (ഖത്തർ എക്‌സ്‌പോ) ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക ഫ്ലാഗ് ഖത്തർ സ്വീകരിച്ചു. ചൈനയിലെ ബെയ്‌ജിങ്ങിൽ  നടന്ന ഈ വർഷത്തെ പ്രദർശനത്തിന്റെ സമാപന ചടങ്ങിൽ നഗരസഭ പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിൻ അബ്ദുല്ലസീസ് ബിൻ തുർക്കി അൽ സുബെയ് ഫ്ലാഗ് ഏറ്റുവാങ്ങി.

ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങ്, ചൈനീസ് സർക്കാർ, ഇന്റർനാഷനൽ ബ്യൂറോ ഓഫ് എക്‌സിബിഷൻസ്, ഹോർട്ടികൾചറൽ പ്രൊഡ്യൂസേഴ്‌സ് രാജ്യാന്തര അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ചടങ്ങിൽ  പങ്കെടുത്തു. കഴിഞ്ഞ മാസം ബെയ്‌ജിങ്  എക്‌സ്‌പോയിൽ 2021 ഖത്തർ എക്‌സ്‌പോയുടെ ലോഗോയും പ്രകാശനം ചെയ്തിരുന്നു.

2021 ഒക്ടോബർ 14ന് ആരംഭിക്കുന്ന ഖത്തർ എക്‌സ്‌പോ 2022 മാർച്ച് 17 വരെ നീളും. ദോഹയിലെ അൽ ബിദ പാർക്കാണ് 155 ദിവസത്തെ പ്രദർശനത്തിന് വേദിയാകുന്നത്. ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി' എന്ന പ്രമേയത്തിലാണ് ഖത്തർ എക്സ്പോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com