ADVERTISEMENT

കുവൈത്ത് സിറ്റി ∙ ജനുവരിയിൽ താപനില പൂജ്യം ഡിഗ്രി സെൽ‌ഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസാ അൽ റമസാൻ. ഡിസംബർ അവസാനത്തോടെയാണ് അതിശൈത്യം തുടങ്ങുക. കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ഋതുഭേദങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലം എങ്ങനെയൊക്കെയായിരിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയാത്ത സാഹചര്യമാണ്.

ഒക്ടോബർ അവസാനം മഴയുണ്ടാകും. ചില ദിവസങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയുമായിരിക്കും. കഴിഞ്ഞ തവണ അനുഭവപ്പെട്ട മഴ അപൂർവമാണ്. 100 മുതൽ 200 മി.മി വരെ ഒന്നോ രണ്ടോ ദിവസങ്ങളിലായി പെയ്യാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനനുസൃതമായി പെയ്യുന്ന മഴവെള്ളം പ്രയോജനപ്പെടുത്താൻ തടാകങ്ങളോ മറ്റോ നിർമിക്കുന്നതിനുള്ള നടപടികൾ വേണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com