ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ മരണങ്ങളിൽ 10% മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നു വെളിപ്പെടുത്തൽ. മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച പരിസ്ഥിതി അവബോധ ശിൽ‌പശാലയിലാണ് വിദഗ്ധർ ഇക്കാര്യം പറഞ്ഞത്. വിവിധ തരം മലിനീകരണം മനുഷ്യശരീരത്തെ പലവിധത്തിലും പ്രതികൂലമായി ബാധിക്കുന്നുവെന്ന് യു‌എസിൽ നിന്നുള്ള ഡോ.സുമി മേത്ത പറഞ്ഞു.

പരിസ്ഥിതി മലിനീകരണം കാരണം ലോകത്ത് പ്രതിവർഷം 50 ലക്ഷം ആളുകൾ മരിക്കുന്നുണ്ട്. മലിനീകരണം കാരണമുണ്ടാകുന്ന രോഗലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടുപിടിക്കാനാകില്ലെന്ന അവസ്ഥയുണ്ടെന്നും അവർ പറഞ്ഞു. ലോക ജനസംഖ്യയിൽ 90% ശ്വസിക്കുന്നത് ആരോഗ്യകരമല്ലാത്ത വായുവാണ്. വാഹനങ്ങളും പെട്രോകെമിക്കൽ സ്ഥാപനങ്ങളും ഉൾപ്പെടെ പുറത്തുവിടുന്ന കാർബൺ അന്തരീക്ഷ മലിനീകരണത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com