ADVERTISEMENT

ഉമ്മുൽഖുവൈൻ ∙ ഇന്ത്യൻ അസോസിയേഷൻ വർണശബളമായ പരിപാടികളോടെ ഒാണമാഘോഷിച്ചു. കേരള നിയമ സഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ചടങ്ങിൽ പങ്കെടുത്തു. പരിപാടിക്ക് മാറ്റുകൂട്ടാൻ ശിങ്കാരിമേളം, തെയ്യം, തിരുവാതിര മത്സരം എന്നിവ അരങ്ങേറി. പൂക്കളം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. 

indian-association-onam-celebration3

സമാപന മ്മേളനത്തിൽ പ്രസിഡന്‍റ് സി.എം. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ  സെക്രട്ടറി ബൈജു, വൈസ് പ്രസിഡന്റ്‌ എം.എന്‍.ബി. മുതലാളി, കോ ഒാർഡിനേറ്റർ ഷനൂജ് നമ്പ്യാർ, ജോയിന്റ് കോ ഒാർഡിനേറ്റർമാരായ നിഷാദ്, രാജീവ്‌ പിള്ള, ട്രഷറർ എ.കെ.അസീം, സജാദ് സഹീർ, നിക്സൺ ബേബി, അബ്ദുൽവഹാബ് പൊയക്കര എന്നിവർ പ്രസംഗിച്ചു. 

indian-association-onam-celebration5

കലാപരിപാടികളുടെ വിജയികൾക്ക് സമ്മാനം നൽകി. തിരുവാതിര, മാവേലി, ചെണ്ടമേളം, ഫ്യൂഷൻ മ്യൂസിക് ബാന്റ്, തുടങ്ങിയവയും അവതരിപ്പിച്ചു.

indian-association-onam-celebration
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com