ADVERTISEMENT

മസ്കത്ത് ∙ ഒമാനിലെ ഇന്ത്യൻ എംബസ്സിയുടെ ചരിത്രത്തിൽ ആദ്യമായി മലയാളത്തിൽ ഒരു മുഴുനീള നാടക ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. മസ്കത്തിലെ ഏറ്റവും വലിയ സമൂഹമാധ്യമ കൂട്ടായ്മയായ മസ്കത്ത് മലയാളീസ് ആണ് പരിപാടി സംഘടിപ്പിച്ചത്. പ്രവാസികൾക്കിടയിൽ ഒറ്റപെടൽമൂലം വർധിച്ചു വരുന്ന മനസിക പിരിമുറുക്കവും മറ്റു പ്രശ്നങ്ങൾക്കും ആശ്വാസമാകുവാൻ ഗൾഫിലെ  മസ്കത്ത് മലയാളീസ് ഒമാനിലെ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന സഞ്ചയം-ഒത്തൊരുമിക്കാം ഒന്നാകാം എന്ന പരിപാടിയുടെ പതിമൂന്നാമത് വേദിയായിരുന്നു ഇത്.

drama-at-indian-embassy-oman3-jpeg

ലോക മാനസിക ആരോഗ്യ ദിനമായ ഒക്ടോബർ 10ന് ഒമാനിലെ ഇന്ത്യൻ എംബസി ഹാളിൽ വെച്ച് ഇന്ത്യൻ എംബസ്സി, ഫസ്റ്റ് സെക്രട്ടറി എ.പ്രകാശ് . പരിപാടി ഉദ്ഘാടനം ചെയ്തു. ബദറുദ്ധീൻ, അഡ്വ. പ്രസാദ്, ഭാസ്കരൻ, ഡോ.രത്നകുമാർ നാടക സംവിധായകൻ മഞ്ജുളൻ  എന്നിവർ സംസാരിച്ചു. 

ഇത്തരത്തിലുള്ള കൂട്ടായ്മകൾ മൂലം ഇന്ത്യൻ പ്രവാസ സമൂഹത്തിന്റെ ഇടയിലുള്ള പ്രശ്നങ്ങൾ മനസിലാക്കുവാനും അതിനുള്ള പരിഹാരം എംബസ്സി വഴി എത്രയുംവേഗം കണ്ടെത്തുവാനും മസ്കത്ത് മലയാളീസ് കൂട്ടായ്മ വഹിക്കുന്ന പങ്കിനെകുറിച്ചു പ്രകാശ് പറഞ്ഞു. ഇപ്പോഴത്തെ കാലഘട്ടത്തിൽ മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയെക്കുറിച്ച് സാജൻ രാഘവൻ സാരഥി സംസാരിച്ചു.

drama-at-indian-embassy-oman-jpeg

പ്രവാസ ലോകത്ത് സൗഹൃദത്തിന്റെ ആഴത്തിനെക്കുറിച്ച് നാട്ടിലെ ബന്ധുമിത്രാദികൾക്കിടയിൽ മനസിലാക്കുവാൻ പൂർണ്ണമായും മസ്കത്ത് മലയാളീസ് കൂട്ടുകാർ അണിയിച്ചൊരുക്കിയ ഒരു വിഡിയോ ഗാന ദൃശ്യാവിഷ്‌കാരം പ്രദർശിപ്പിച്ചു. തുടർന്നും ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നുതെന്ന് പരിപാടികൾക്ക് നേതൃത്വം വഹിച്ച അഡ്മിൻമാരായ രാകേഷ് വായ്പൂർ, മോനാസ് റഷീദ്, രേഖ പ്രേം എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com