ADVERTISEMENT

ദുബായ് ∙ കലാലയ സ്മരണകളുണർത്തി മലയാള മനോരമ പൊന്നോണക്കാഴ്ചയ്ക്ക് കൊടിയേറി. യുഎഇയിലെ ഏറ്റവും വലിയ പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പിന്റെയും ഐഎഎസ് മീഡിയയുെടയും സഹകരണത്തോടെ ഷാർജ അമിറ്റി സ്കൂളിൽ ഇന്നും ദുബായ് അൽ നാസർ ലീഷർലാൻഡിൽ 18നുമാണ് ആഘോഷപ്പെരുമഴ സംഘടിപ്പിക്കുന്നത്.

manorama-ponnonam2

കേരളത്തിലെ വിവിധ കോളജുകളുടെ പൂർവ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള മത്സരങ്ങൾ നടന്നു. അമിറ്റി സ്കൂളിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പൂക്കളം, സംഘഗാനം, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ നടന്നു.

libu-nagar

അൽ നാസർ ലീഷർലാൻഡിൽ 18നു രാവിലെ ആഘോഷം തുടങ്ങും. തിരുവാതിര, ഇന്ത്യൻ സിനിമാറ്റിക് ഡാൻസ്, പായസം, കുട്ടികളുടെ പെയിന്റിങ് എന്നിവയിൽ മത്സരമുണ്ടാകും. വൈകിട്ടു 4നു കേരളീയ കലാരൂപങ്ങൾ സംഗമിക്കുന്ന സാംസ്കാരിക ഘോഷയാത്ര. തുടർന്ന് റാൽഫിൻ സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയിൽ നരേഷ് അയ്യർ, സിതാര കൃഷ്ണകുമാർ, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ അണിനിരക്കും.

പൊന്നോണക്കാഴ്ച കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാഷനൽ ബുക് ട്രസ്റ്റിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മുൻ ചെയർമാനുമായ സേതു നിർവഹിക്കുന്നു.
പൊന്നോണക്കാഴ്ച കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാഷനൽ ബുക് ട്രസ്റ്റിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മുൻ ചെയർമാനുമായ സേതു നിർവഹിക്കുന്നു.

ചലച്ചിത്ര താരങ്ങളായ സാനിയ ഇയ്യപ്പൻ, സുനീത റാവു, ഹണി റോസ് എന്നിവരും ആഘോഷം പൊടിപൂരമാക്കാനെത്തും. പ്രവേശനം പാസ് മൂലം. പൊന്നോണക്കാഴ്ച കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം സാഹിത്യകാരനും നാഷനൽ ബുക് ട്രസ്റ്റിന്റെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മുൻ ചെയർമാനുമായ സേതു കഴിഞ്ഞ ദിവസം നിർവഹിച്ചിരുന്നു.

manorama-ponnonam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com