ADVERTISEMENT

അജ്മാൻ ∙ മേഖലയിലെ ഏറ്റവും വലിയ അക്കാദമിക് ആശുപത്രി തുമ്പൈ ഗ്രൂപ്പ് അജ്മാനിൽ തുറന്നു. തുമ്പൈ മെഡിസിറ്റിയിലാണ് 350 കിടക്കകളുള്ള തുമ്പൈ യുണിവഴ്സിറ്റി ആശുപത്രി തുറന്നത്. നൂറിലധികം കൺസൾട്ടേഷൻ ക്ലിനിക്കുകൾ, ദീർഘകാല പരിചരണത്തിനും മറ്റുമായി 100 കിടക്കകൾ, തുമ്പൈ റിഹാബിലിറ്റേഷൻ ആശുപത്രി, തുമ്പൈ ദന്താശുപത്രി, തുമ്പൈ ഫിസിക്കൽ തെറപ്പി എന്നിവ ചേർന്ന കുടുംബാരോഗ്യ സംരക്ഷണ കേന്ദ്രമാണ് തുമ്പൈ യൂണിവേഴ്സിറ്റി ആശുപത്രി.

രാജ്യത്തെ ആഗോള മെഡിക്കൽ ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യസംരക്ഷണം എന്നിവയുടെ മികച്ച കേന്ദ്രമായി വലിയൊരു ജനവിഭാഗത്തെ സേവിക്കാൻ ആശുപത്രി സജ്ജമാണെന്നും തുമ്പൈ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ.തുമ്പൈ മൊയ്തീൻ പറഞ്ഞു. അമേരിക്ക, ഫ്രാൻസ്, ഇറ്റലി,സ്പെയിൻ,കൊറിയ എന്നീ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യന്താധുനിക സാങ്കേതികവിദ്യയും ആരോഗ്യസംരക്ഷണ വിദഗ്ധരുമുള്ള തുമ്പൈ യൂണിവഴ്സിറ്റി ആശുപത്രി മേഖലയിലെ ആദ്യത്തെ ഇത്തരം സംരംഭമാണെന്ന് ഗ്രൂപ്പ് ഹെൽത്ത് കെയർ ഡിവിഷൻ വൈസ് പ്രസിഡന്‍റ് അക്ബർ മൊയ്തീൻ തുമ്പൈ വ്യക്തമാക്കി. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി അക്കാദമിക് ഹെൽത്ത് സംവിധാനത്തിന് കീഴിലാണ് തുമ്പൈ യൂണിവേഴ്സിറ്റി ആശുപത്രി പ്രവർത്തിക്കുക.

ഇവിടെ അക്കാദമിക് പ്രവർത്തനത്തിനായി ലക്ചർ ഹാളുകൾ, വിവിധ അക്കാദമിക് ഡിപ്പാർട്ട്മെന്റുകൾ എന്നിവ സജ്ജമാണെന്ന് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റി ചാൻസലർ പ്രഫ.. ഹോസം ഹോമി അറിയിച്ചു. ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഫാർമസി വാഗ്ദാനം ചെയ്യുന്ന എസിപിഇ അംഗീകൃത ഡിഫാം പ്രോഗ്രാമറിലെ വിദ്യാർഥികൾക്കുള്ള പരിശീലന കേന്ദ്രമായും യൂണിവേഴ്സിറ്റി പ്രവർത്തിക്കും. റോബട്ടിക് ഫാർമസി, സ്മാർട് ഫാർമസി തുടങ്ങിയവയും ഇവിടുത്തെ പ്രത്യേകതകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com