ADVERTISEMENT

കുവൈത്ത് സിറ്റി ∙ ജിമ്മി ജോർജ് രാജ്യാന്തര വോളിബോൾ ടൂർണമെൻ‌റ് ഇന്ന് (വെള്ളി) സമാപിക്കും. അബ്ബാസിയ ഇന്ത്യൻ സെൻ‌ട്രൽ സ്കൂളിൽ 3 ദിവസമായി നടക്കുന്ന ടൂർണമെന്റിൽ വിവിധ ക്ലബുകൾക്ക് വേണ്ടി രാജ്യാന്തര താരങ്ങളാണ് കളിക്കളത്തിലിറങ്ങുന്നത്. വൈകിട്ട് 6ന് എ ഡിവിഷൻ മത്സരങ്ങൾ ആരംഭിക്കും.

ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണമെന്റിൽ ബെൽ ആൻഡ് ജോൺ കെ‌എസ്‌സി, ബുബ്‌യാൻ സ്ട്രൈക്കേഴ്സ് എന്നീ ടീമുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്. യൂനിമണി, യുണൈറ്റഡ് ലോജിസ്റ്റിക്സ്, കെ‌എംസിസി എന്നിവയാണ് മറ്റു ടീമുകൾ. ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ മോഹൻ ഉഗ്രപാണ്ഡ്യൻ, ഇന്ത്യൻ താരങ്ങളായ നവീൻ രാജ ജേക്കബ്, അശ്വൽ റായി, ഷോൺ ടി ജോൺ, പ്രസന്ന രാജ, ഐറീൻ, ആസിഫ് തുടങ്ങിയവർ വിവിധ ടീമുകളിലായുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com