ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ സൈക്യാട്രിക് ഹോസ്പിറ്റൽ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിന എക്സിബിഷനിൽ പ്രത്യേക സ്റ്റാൾ ഒരുക്കി കാൻസർ കെയർ ഗ്രൂപ്പ്. ആത്മഹത്യയുടെ കാരണങ്ങളും പ്രതിരോധവും എന്നതായിരുന്നു ഈ വർഷത്തെ വിഷയം. സൈക്യാട്രിക് ‌ ഹോസ്പിറ്റൽ ചെയർ പേഴ്സൺ പ്രഫ. ഡോ. കമാൽ ചാർലോട്ട് കാൻസർ കെയർ ഗ്രൂപ്പിന് ഉപഹാരം കൈമാറി.

ഗ്രൂപ്പ്‌ പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ, അബ്ദുൽ സഹീർ, ജോർജ് കെ. മാത്യു, അനില ഷൈജേഷ്, പാപ്പിയ ഘുഹ, ജവാദ് പാഷ, ശ്രീജ ശ്രീധരൻ, ദീപ ദിലീഫ്‌, നേഹ ദിലീപ്‌ എന്നിവർ സ്റ്റാളിൽ മാർഗ നിർദേശങ്ങൾ നൽകി. ജനറൽ സെക്രട്ടറി കെ. ടി. സലിം, ഉമ്മർ അബ്ദുല്ല, ഏബ്രഹാം സാമുവൽ , ശ്രീധർ തേറമ്പിൽ, രഞ്ജിത്ത്, ഇബ്രാഹിം, ഡോ. എബിൻ സാം ഏബ്രഹാം, ശ്രീചന്ദ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com