ADVERTISEMENT

അബുദാബി ∙ ഗാന്ധിജയന്തി ദിനാഘോഷത്തിന്‍റെ ഭാഗമായി അബുദാബി ഭവൻസ് സ്കൂൾ വിദ്യാർഥികൾ  അർബുദ രോഗികൾക്ക് മുടി ദാനം ചെയ്തു. സ്‌മൃതി രാജേഷ്, ഹിബ റഹിം, സന സീറ വളപ്പിൽ, നൗറീൻ റഹിമ, സഞ്ജന രാജേഷ് എന്നിവരാണ് മുടി ദാനം ചെയ്തത്. പ്രിൻസിപ്പാൾ ഗിരിജ ബൈജു അധ്യക്ഷത വഹിച്ചു.

ഗാന്ധി സാഹിത്യ വേദി പ്രസിഡന്‍റ് വി.ടി.വി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. അയിഷ സക്കീർ മുഖ്യ പ്രഭാഷണം നടത്തി. ഭവൻസ് മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ വൈസ് പ്രിൻസിപ്പാൾ വി സുരേഷ്, ബിന്ദു ബെന്നി എന്നിവർ പ്രസംഗിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com