ADVERTISEMENT

അബുദാബി ∙ മനസ്സിനെ വിമലീകരിക്കുകയാണു കലകൾ ചെയ്യുന്നതെന്നും ഇവ ആസ്വദിക്കാനുള്ള മനസ്സ് ഇല്ലാതാകുമ്പോഴാണ് കൂടത്തായിയിൽ സംഭവിച്ചതു പോലുള്ള കൊലപാതക പരമ്പരകൾ ഉണ്ടാവുന്നതെന്നും കവി പ്രഭാവർമ പറഞ്ഞു. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കവിയരങ്ങും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതിക്കും മതത്തിനും അതീതമായി ഉത്സവങ്ങളിൽ പങ്കാളികളാവാൻ മലയാളിക്കേ കഴിയൂവെന്നതിന്റെ ഉദാഹരണമാണ് ഓണാഘോഷങ്ങളെന്നും പ്രഭാവർമ പറഞ്ഞു. ഇത്തരം ആഘോഷങ്ങളിലും കലാസാംസ്കാരിക പ്രവർത്തനങ്ങളിലും ജനപങ്കാളിത്തം ശക്തമാക്കണമെന്നും എങ്കിൽ അക്രമവാസനകളെ ഒരുപരിധിവരെ അകറ്റാമെന്നും പറഞ്ഞു.

റഷീദ് പാലക്കൽ, നാസർ വിളഭാഗം, ആവണി വികാസ്, അനാമിക അജയ് എന്നിവർ കവിത ചൊല്ലി. സമാജം പ്രസിഡന്‍റ് ഷിബു വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ ഡോ. ജ്യോതിഷ് കുമാർ, വക്കം ജയലാൽ, യേശുശീലൻ സമാജം സെക്രട്ടറി ജയരാജൻ, അബ്ദുൽ ഖാദർ തിരുവത്ര എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com