ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ 1695 പള്ളികൾ. അവയിൽ വെള്ളിയാഴ്ച ജുമു‌അ നമസ്കാരമുള്ളവ 1007. 28 ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് രാജ്യത്തെ പള്ളികളെന്നും ഔഖാഫ് മന്ത്രാലയത്തിലെ പള്ളികളുടെ വിഭാഗം പുറത്തിറക്കിയ കണക്ക് വിശദീകരിക്കുന്നു. അഹമ്മദി ഗവർണറേറ്റിലാണ് കൂടുതൽ പള്ളികളുള്ളത്- 422 പള്ളികൾ. മറ്റു ഗവർണറേറ്റുകളിലെ പള്ളികളുടെ എണ്ണം ഇങ്ങനെ. ഫർവാനിയ:303, സിറ്റി: 293, ജഹ്‌റ: 254, ഹവല്ലി: 232, മുബാറക് അൽ കബീർ: 154. 1853 ഇമാമുമാർ ഉള്ളതിൽ 877 പേർ സ്വദേശികളാണ്.

1964 മു‌അദ്ദിനുകൾ (ബാങ്ക് വിളിക്കുന്നവർ) സേവനം ചെയ്യുന്നുണ്ട്. 1898ൽ മുബാറകിയയിൽ പണിത ബിൻ ബഹർ മസ്ജിദ് ആണ് രാജ്യത്തെ പുരാതന പള്ളി. 1982ൽ അബ്ദുറഹ്‌മാൻ ബിൻ മുഹമ്മദ് അൽ ബഹർ ഈ പള്ളി പുതുക്കിപ്പണിതു. പൈതൃകപ്പട്ടികയിൽ 65 പള്ളികളുണ്ട്. അവയിൽ 28 എണ്ണം പുതുക്കിപ്പണിതിട്ടുമുണ്ട്. മസ്ജിദുൽ കബീർ ആണ് കുവൈത്തിലെ വലിയ പള്ളി. 35,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയും. രാജ്യത്തെ പ്രധാന ലാൻഡ് മാർക്കുകളിൽ ഒന്നു കൂടിയാണ് മസ്ജിദുൽ കബീർ. ‌

താജ്മഹൽ മാതൃകയിലും ഒരു പള്ളി

സപ്താത്ഭുതങ്ങളിൽ ഒന്നാ‍യ താജ്‌മഹലിന്റെ മാതൃകയിലുമുണ്ട് കുവൈത്തിൽ ഒരു മസ്ജിദ്. അബ്ദുല്ല അൽ മുബാറക് മേഖലയിൽ സ്ഥിതിചെയ്യുന്ന സിദ്ദീഖ ഫാതിമ സഹ്‌റ മസ്ജിദാണ് താജ് മഹലിന്റെ മാതൃകയിൽ തല ഉയർത്തിനിൽക്കുന്നത്. 2011ൽ നിർമാണം പൂർത്തിയാക്കിയ പള്ളിയുടെ നിർമാണത്തിന് ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിൾ ആണ് ഉപയോഗിച്ചത്. ഇറാനിലെയും ഇന്ത്യയിലെയും കൊത്തുപണിക്കാരായിരുന്നു നിർമാണ ജോലിക്കാർ. നാലായിരത്തോളം ആളുകളെ ഉൾക്കൊള്ളാവുന്നതാണ് പള്ളി. ലൈബ്രറിയും സജ്ജീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com