ADVERTISEMENT

കുവൈത്ത് സിറ്റി ∙ തിരുവല്ല പ്രവാസി അസോസിയേഷൻ ഓണാഘോഷം തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഉദ്ഘാടനം ചെയ്‌തു. തിരുവല്ലയുടെ വികസനത്തിന് പ്രവാസികളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എബി സാം അധ്യക്ഷത വഹിച്ചു.

കെ.ജി. ഏബ്രഹാം, എബി വാരിക്കാട്, കെ.എസ്. വർഗീസ്, വർഗീസ് പുതുക്കുളങ്ങര, റെജി കോരുത്, രാജീവ് വഞ്ചിപ്പാലം, മനോജ് ഓതറ, ജയിംസ് വി. കൊട്ടാരം, ഷിജു ഓതറ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മാത്യു ജേക്കബ്, ഷൈനി ഫ്രാങ്ക്, നാസർ എന്നിവരെ ആദരിച്ചു. കലാപരിപാടികളും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com