ADVERTISEMENT

ദോഹ ∙ മധുരമൂറും ഈന്തപ്പഴങ്ങളുമായി പ്രാദേശിക ഈന്തപ്പഴ വിപണന മേളയ്ക്ക് സൂഖ് വാഖിഫിൽ 16ന് തുടക്കമാകും. നഗരസഭ പരിസ്ഥിതി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്‌മെന്റും ചേർന്നാണ് മേള നടത്തുന്നത്.

  26 വരെ നീളുന്ന മേളയിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10 വരെയാണ് പ്രവേശനം. പ്രാദേശിക ഫാമുകളിൽ നിന്നുള്ള  വ്യത്യസ്ത ഇനങ്ങളിലുള്ള  ഈന്തപ്പഴങ്ങൾ കൂടാതെ ഈന്തപ്പഴങ്ങൾ കൊണ്ട് നിർമിച്ച ഉൽപന്നങ്ങൾ, പനയോലയിൽ നിർമിച്ച കരകൗശല ഉൽപന്നങ്ങൾ എന്നിവയെല്ലാം മേളയിലുണ്ടാകും.

ഖനിസി, ഖസ്രാവി, ഖലാസ്, ഘാർ, സുൽത്താന, സുക്കാരി, തുനാസി, ഇറാഖി, ബർഹി, ഖസാബ്, ദജ്‌ലാനൂർ, ഷഹ്‌ല, ലുലു, സറിർ, ഹിലാലി, ജാബ്രി, ബിൻന്ത് യൂസഫ്, ഷിഷി, ഉം റെയ്ഹാൻ്, മുർജിയാൻ തുടങ്ങി രാജ്യത്ത് ഉൽപാദിപ്പിക്കുന്ന 20ലേറെ ഇനം ഈന്തപ്പഴങ്ങൾ മേളയിൽ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com