ADVERTISEMENT

അബുദാബി ∙ ഔദ്യോഗിക രേഖകളില്ലാതെ വിദേശ തൊഴിലാളികൾക്കു ജോലി നൽകുന്നവർ 2 കുറ്റം ചെയ്യുന്നതായി യുഎഇ സുപ്രീം കോടതി. വിദേശ തൊഴിലാളികളെ കൊണ്ടു വന്ന ശേഷം മറ്റിടങ്ങളിൽ ജോലിക്കുവിട്ട സ്പോൺസർക്ക് അരലക്ഷം ദിർഹം പിഴ വിധിച്ച ശേഷമായിരുന്നു കോടതിയുെട നിരീക്ഷണം.

വിദേശത്തു നിന്നു കൊണ്ടുവന്ന ഒരാളെ മറ്റിടങ്ങളിൽ തൊഴിലെടുക്കാൻ അനധികൃതമായി അയച്ചതാണ് ആദ്യത്തെ കുറ്റം. തൊഴിലാളിയെ നിയമ ലംഘകനായി രാജ്യത്തു തങ്ങാൻ സഹായിച്ചതാണ് രണ്ടാമത്തെ കുറ്റം.തയ്യൽ സ്ഥാപന ഉടമയാണ് ജീവനക്കാരനെ ഇതര സ്ഥാപനങ്ങളിൽ ജോലിക്കു വിട്ടത്.

ഒരു സ്പോൺസറിൽ നിന്നു മറ്റൊരു സ്പോൺസറിലേക്കു വീസ മാറുമ്പോഴുള്ള നടപടികളൊന്നും പൂർത്തിയാക്കാതെയായിരുന്നു ഇത്. തൊഴിലാളിയുടെ വീസ കാലവധി തീർന്ന ശേഷമാണ് മറ്റിടങ്ങളിൽ ജോലിചെയ്യാൻ സ്പോൺസർ അനുവദിച്ചത്. വീസ മാറ്റുകയോ പൊതുമാപ്പിൽ രാജ്യം വിടാനുള്ള അവസരം നൽകുകയോ ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com