ADVERTISEMENT

ദുബായ് ∙ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനു 15ന് യുഎഇയിൽ എത്തും. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ ചർച്ച നടത്തും.

ആണവമേഖലയിൽ ഉൾപ്പെടെ 15 സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.വിവിധ മേഖലകളിൽ റഷ്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തമാകുകയാണ്.യുഎഇയുെട ആദ്യബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറി റഷ്യയുടെ സോയുസ് പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്.

ഈ രംഗത്തും ഭാവിയിൽ കൂടുതൽ സഹകരണമുണ്ടാകും. യുഎഇയിൽ റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു ലക്ഷം പേരുള്ളതായാണു കണക്ക്. ഇതിൽ 40,000 പേർ റഷ്യൻ പൗരന്മാരും 60,000 പേർ മുൻ സോവിയറ്റ് റിപ്പബ്ലിക്കിലെ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com