ADVERTISEMENT

ദോഹ ∙ യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്‌സിആറിന്റെ  ഉന്നത വക്താവായി ഖത്തറിന്റെ ഷെയ്ഖ് താനി ബിൻ അബ്ദുല്ല ബിൻ താനി അൽതാനിയെ നിയമിച്ചു. രാജ്യത്തെ പ്രമുഖ സ്വദേശി ജീവകാരുണ്യ പ്രവർത്തകനാണ് ഷെയ്ഖ് താനി. ഈ വർഷം ആദ്യം ബംഗ്ലദേശ്, യെമൻ എന്നിവിടങ്ങളിലെ അഭയാർഥികളെ സഹായിക്കാൻ യുഎന്നിന് 3.5 കോടി ഡോളറാണ് സംഭാവന നൽകിയത്.

രാജ്യാന്തര തലത്തിൽ നിർബന്ധിതമായി കുടിയൊഴിപ്പിക്കപ്പെടുന്ന ജനതയെ പിന്തുണയ്ക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് യുഎൻ അഭയാർഥി ഹൈ കമ്മിഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. ഷെയ്ഖ് താനി നൽകിയ 3.5 കോടി ഡോളറിന്റെ സഹായം 10 ലക്ഷത്തോളം വരുന്ന ബംഗ്ലദേശിലെ റോഹിഗ്യകൾക്കും  യെമൻ ജനതയ്ക്കുമാണ് ഗുണം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com